തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്സെക്രട്ടറി സി.എം രവീന്ദ്രന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു. രവീന്ദ്രനെ വിദഗ്ദ ഡോക്ടര്‍മാർ പരിശോധിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

നവംബര്‍ ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രന് കോവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തരിന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. വീണ്ടും നോട്ടീസ് നല്‍കി. ഇതിന് പിന്നാലെയാണ് എം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ പ്രവേശിപ്പിച്ചത്.

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരിന്നു വിശദീകരണം. രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അതായത് ഇ‍ഡി നോട്ടീസ് പ്രകാരം രവീന്ദ്രന്‍ നാളെ ഹാജരാകില്ല. രവീന്ദ്രന് പരിശോധനകള്‍ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here