കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇഡിക്കു മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലില്‍ ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അതിലെ വിധിക്ക് കാത്തുനില്‍ക്കാതെ ഇന്ന് രാവിലെ ഇ.ഡി ഓഫീസില്‍ എത്തുകയായിരുന്നു. മുമ്ബ് മൂന്നുതവണ നോട്ടീസ് അയച്ചപ്പോഴും കോവിഡ് ഉള്‍പ്പെടെയുള്ള ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന് ഹാജരായിരുന്നില്ല.
എന്നാല്‍ നടുവേദനയുടെ പ്രശ്നം ഒഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ ബോര്‍ഡ് രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നുസി.എം. രവീന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ഇഡി ഓഫീസില്‍ ഹാജരായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയില്‍ രവീന്ദ്രന്റെ ആവശ്യം. എന്നാല്‍ പ്രാരംഭഘട്ട അന്വേഷണമാണ് നടക്കുന്നതെന്നും, രവീന്ദ്രനെ അറസ്റ്റ് ചെയ്യുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ അതിന്റെ വിധിക്ക് കാത്തുനില്‍ക്കാതെയാണ് വ്യാഴാഴ്ച രാവിലെ ചോദ്യം ചെയ്യലിനു ഹാജരായത്. നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി മൂന്നുതവണ നോട്ടിസ് നല്‍കിയിട്ടും കോവിഡ്, കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലില്‍നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.