ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വഹിച്ചുകൊണ്ട് എക്‌സ്പ്രസ് വേയില്‍ പറന്നിറങ്ങി വ്യോമസേനയുടെ സി 130 ജെ സൂപ്പീര്‍ ഹെര്‍ക്കുലീസ് വിമാനം. ഉത്തര്‍പ്രദേശിലെ പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേയുടെ ഉദ്ഘാടനാ വേദിയില്‍ തന്നെയാണ് വിമാനത്തിന്റെ ലാന്‍ഡിംഗും പരീക്ഷിച്ചത്.

പ്രധാനമന്ത്രിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സ്വീകരിച്ചു. ലക്നൗവിനെയും ഗാസിപുരിനെയും ബന്ധിപ്പിക്കുന്ന 341 കിലോമീറ്റര്‍മുള്ള പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 22500 കോടി രൂപ ചിലവിട്ടാണ് ആറുവരിയുള്ള എക്സ്പ്രസ് വേ നിര്‍മ്മിച്ചിരിക്കുന്നത്.j

2018 ജൂലൈയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാതയ്ക്കു തറക്കല്ലിട്ടത്. പ്രധാനമന്ത്രി സഞ്ചരിച്ച ഹെര്‍ക്കുലീസിന് പിന്നാലെ വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങളും എക്സ്പ്രസ് വേയില്‍ പറന്നിറങ്ങി. വ്യോമസേനയുടെ വിമാനങ്ങളുടെ അഭ്യസ പ്രകടനവും പിന്നാലെ അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here