അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിനുശേഷം ട്വിറ്ററിന്റെ ഓഹരികള്‍ 12 ശതമാനം ഇടിഞ്ഞു. 40,000 കോടി രൂപയുടെ നഷ്ടമാണ് ട്വിറ്ററിന് ഉണ്ടായതെന്നാണ് വിവരം.
യുഎസ് തെരഞ്ഞെടുപ്പിനെക്കുറിച്ച് തെറ്റായതും അക്രമപരവുമായ അഭിപ്രായങ്ങള്‍ ട്രംപ് തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് പൂര്‍ണ്ണമായും മരവിപ്പിച്ചത്. ഈ വിവരം ട്വിറ്റര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഓഹരികളില്‍ 12 ശതമാനത്തിന്റെ കുറവു വന്നതോടെ ഞെട്ടിയിരിക്കയാണ് ട്വിറ്റര്‍ അധികൃതര്‍. എന്നാല്‍ ജോബൈഡന് പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ ട്വിറ്ററിന്റെ ഓഹരികള്‍ വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.