ഇതിലും വലിയ മോമോ സ്വപ്നങ്ങളിൽ മാത്രം!

മലയാളിയുടെ തീൻ മേശയിൽ പെട്ടന്ന് ഇടം പിടിക്കുന്ന ഒന്നാണ് അറബിക് വിഭവങ്ങൾ. ഷവർമയും, അൽഫാമും, കുനാഫയും എന്ന് വേണ്ട ഗൾഫിൽ കിട്ടുന്ന ഒരുവിധം എല്ലാ വിഭവങ്ങളും ഇന്ന് നാട്ടിൽ കിട്ടും. എന്നും കരുതി മറ്റുള്ള നാട്ടിലെ വിഭവങ്ങളോട് നമുക്ക് വിരക്തിയില്ല. ഉദാഹരണത്തിന് ചൈനീസ് വിഭവങ്ങൾ. ന്യൂഡിൽസും, ഫ്രൈഡ് റൈസും, ഗോപി മഞ്ചുരിയനും, ഡ്രാഗൺ ചിക്കെനുമെല്ലാം നമുക്ക് പ്രീയപെട്ടതാണ്. കൂട്ടത്തിൽ നോർത്ത് ഈസ്റ്റിൽ നിന്നും വന്നു നമുക്ക് പ്രിയങ്കരമായ ഭക്ഷണ വിഭവം ആണ് മോമോ അല്ലെങ്കിൽ ഡംപ്ളിങ്‌സ്. ആവിയിൽ പുഴുങ്ങി തയ്യാറാക്കുന്ന വിഭവം എന്നതിനാൽ ഫിറ്റ്നസ് ആരാധകർക്കിടയിലും മോമോ താരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മോമോ കഴിക്കണം എന്ന ആഗ്രഹമുണ്ടോ? എങ്കിൽ നിങ്ങൾ നേരെ പോകേണ്ടത് ഡൽഹിയിലേക്കാണ്.

ഫുഡ് ബ്ലോഗ്ഗർ അക്ഷിത് ഗുപ്തയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മോമോ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെടുത്തിയത്. ഡൽഹിയിലെ പട്ടേൽ നഗറിലുള്ള ഇൻഡി മോമോ എന്ന് പേരുള്ള കടയാണ് ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള മോമോ തയ്യാറാക്കുന്നത്. ഖാനെ ക്ക ബുക്കട് എന്ന് പേരുള്ള തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അക്ഷിത് ഗുപ്ത ഈ മോമോ പരിചയപ്പെടുത്തുന്നു.

പത്ത് സാധാരണ വലിപ്പമുള്ള മോമോകൾ ചേർത്ത് വച്ചാൽ എത്ര വലിപ്പമുണ്ടാകും അത്രയും വലുതാണ് ഇൻഡി മോമോയിലെ ഭീമൻ മോമോ. അക്ഷിത് ഗുപ്ത പോസ്റ്റ് ചെയ്ത വിഡിയോയിൽ മൂന്ന് തരം സൈഡ് ഡിപ്പുകളോടൊപ്പം ലഭിക്കുന്ന മോമോ പൊളിച്ചു കാണിക്കുന്നുണ്ട്. ധാരാളം ഫില്ലിങ്ങുകളുള്ള ഭീമൻ മോമോ കാണുമ്പോൾ തന്നെ ആരാധകരുടെ വായിൽ കപ്പലോടും.

14,600 ലൈക്കുകളും നിരവധി പ്രതികരണങ്ങളും നേടി മുന്നേറുകയാണ് ഇൻഡി മോമോയിലെ ഭീമൻ മോമോയുടെ വീഡിയോ. ” ഞാൻ മിക്കവാറും രണ്ട് ദിവസമെടുക്കും ഈ മോമോ മുഴുവൻ തിന്നു തീർക്കാൻ”, ആരതി എന്ന് പേരുള്ള ഒരു ഇൻസ്റ്റാഗ്രാം ഉപഭോതാവ് കുറിച്ചു. ഇത് വെജ് മോമോ ആണോ അതോ നോൺ വെജ് മോമോ ആണോ എന്നതാണ് സമ്പത്ത് എന്ന യുവാവിന്റെ സംശയം. ‌

LEAVE A REPLY

Please enter your comment!
Please enter your name here