കോവിഡ് വ്യാപനത്തിന്റെ ആദ്യ കാലത്തുണ്ടായ നഷ്ടങ്ങൾക്കു പിന്നാലെ പരസ്യ വരുമാന വിപണി തിരിച്ചു പിടിച്ച് ഗൂഗിളിന്റെ പിതൃ കമ്പനിയായ ആല്‍ഫബറ്റ്. ഗൂഗിളിന്റെ പ്രധാന വരുമാന മാര്‍ഗമായ യൂട്യൂബ് വഴിയും മറ്റു കമ്പനി വഴിയുമാണ് ടെക് ഭീമൻ പരസ്യ വിപണി തിരിച്ചു പിടിച്ചത്. ആല്‍ഫബറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട നാലു മാസത്തെ കണിക്കിലാണ് കമ്പനിയുടെ തിരിച്ചുവരവ് വ്യക്തമാക്കുന്നത്. ഇതനുസരിച്ച് മറ്റു കമ്പനികളേക്കാൾ ഗൂഗിളിന്റെ പരസ്യ വരുമാന ശൃംഖലകൾ കൂടുതൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
വാള്‍സ്ട്രീറ്റ് സാമ്പത്തിക വിദഗ്ധരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ആല്‍ഫബറ്റ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 56.9 ബില്യണ്‍ ഡോളറാണ് സമ്പാദിച്ചത്. ഇത് മുൻ മാസത്തേക്കാൾ 15.2 ബില്യൺ ഡോളര്‍ കൂടുതലാണ്. കാലിഫോര്‍ണിയയിലെ മൗണ്ടൻ വ്യൂ എന്ന കമ്പനി പുറത്തുവിട്ട കണക്കനുസരിച്ച് ഗൂഗിളിന്റെ പുതിയ സെര്‍വര്‍ മാറ്റവും ഉപകരങ്ങള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ കാലം നില നിന്നതും വരുമാനം ഇനിയും കൂട്ടും. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ 2.1 ബില്യണ്‍ ഡോളറായിക്കും ഗൂഗിളിന്റെ നേട്ടമെന്നും മൗണ്ടൻ വ്യൂ കണക്കു കൂട്ടുന്നു.
ഗൂഗിളിന്റെ പുതിയ വരുമാന കണക്കിനെ വളരെ പോസിറ്റീവായാണ് വിപണി സ്വീകരിച്ചത്. ആല്‍ഫബറ്റിന്റെ സ്റ്റോക്ക് മാര്‍ക്കറ്റ് വില ഏഴു ശതമാനത്തോളം ഉയര്‍ന്നു. ഏകദേശം, 46.2 ബില്യണോളം ഡോളറാണ് കഴിഞ്ഞ നാലു മാസത്തെ ഗൂഗിളിന്റെ പരസ്യ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേതിനേക്കാള്‍ 22 ശതമാനം കൂടുതലാണിത്. ജൂലൈ – സെപ്തംബര്‍ കാലയളവിനേക്കാള്‍ പത്തു ശതമാനം കൂടുതലും.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ അമേരിക്കൻ സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യത്തെ തുടർന്ന് ഗൂഗിളിന്റെ പരസ്യ വരുമാനം എട്ടു ശതമാനം ഇടിഞ്ഞിരുന്നു. 2004 ല്‍ കമ്പനി മാര്‍ക്കറ്റില്‍ രജീസ്റ്റര്‍ ചെയ്തതിനു ശേഷം ആദ്യമായാണ് ഇത്രയും ഇടിവുണ്ടായത്. വളരെയേറെ വെല്ലുവിളികള്‍ നേരിട്ട ഒരു വര്‍ഷമായിരുന്നു 2020 എന്ന് ആല്‍ഫബറ്റിന്റെ മുഖ്യ സാമ്പത്തിക ഓഫീസര്‍ റൂത്ത് പൊറാത്ത് പറയുന്നു. പരസ്യ മാര്‍ക്കറ്റിലെ ഇപ്പോഴത്തെ പ്രകടനം വളരെ നല്ലതാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ വിമാന കമ്പനികൾ ഹോട്ടലുകൾ തുടങ്ങിയ വ്യാവസായ സ്ഥാപനങ്ങള്‍ പരസ്യത്തിന് വിനിയോഗിക്കുന്ന തുക വെട്ടിക്കുറച്ചതാണ് ഗൂഗിളിന് തിരിച്ചടിയായത്. എന്നാല്‍, ആ വിപണി തിരിച്ചു വരവിന്റെ പാതയിലാണ്. അതേസമയം, കോവിഡ് ബാധയ്ക്കു മുൻപുള്ള സാഹചര്യത്തെ അപേക്ഷിച്ച് ഹോട്ടല്‍, ടൂറിസം വിപണി മുപ്പതു മുതല്‍ നാല്പത് ശതമാനം വരെ താഴെയാണെന്ന് കാനക്കോട് ജെന്യുറ്റിയിലെ വിദഗ്ധര്‍ പറയുന്നു.
ജനങ്ങൾ കൂടുതൽ സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നതും, കൂടുതല്‍ വീഡിയോ കാണുന്നതുമാണ് ഗൂഗിളിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാൻ ഇടയാക്കിയത്. ഇതിലൂടെ ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന വീഡിയോ വെബ്സൈറ്റായ യൂട്യൂബിന്റെ വരുമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 46 ശതമാനം വരുമാനം കൂടുതലാണ് ഇത്തവണ. 6.9 ബില്യൺ ഡോളറാണ് കഴിഞ്ഞ നാലുമാസം യൂട്യൂബിന്റെ വരുമാനം. വാക്സിന്റെ വരവോടെ വരുമാനം ഇനിയും കൂടുമെന്നാണ് വിദഗ്ധര്‍ കണക്കു കൂട്ടുന്നത്.