2 ജി-മുക്ത് ഭാരത്: ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് കിടിലന്‍ പ്ലാനുമായി ജിയോ

മുംബൈ: ‘2 ജി-മുക്ത് ഭാരത്’ എന്ന പേരില്‍ പുതിയ ദൌത്യത്തിന് റിലയന്‍സ് ജിയോ. ഇന്ത്യയിലെ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് സേവനങ്ങളാണ് റിലയന്‍സ് ജിയോ ആരംഭിച്ചിട്ടുള്ളത്. “2 ജി യുഗത്തില്‍ കുടുങ്ങിക്കിടക്കുന്ന 300 ദശലക്ഷം വരിക്കാര്‍ ഇപ്പോഴും ഇന്ത്യയിലുണ്ട്, ഒരേ സമയം 5ജി സേവനം ആരംഭിച്ചിട്ടും ഇവര്‍ക്ക് ഇന്റര്‍നെറ്റിന്റെ അടിസ്ഥാന സവിശേഷതകളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നാണ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആനന്ദ് അംബാനി ചൂണ്ടിക്കാണിച്ചത്.

“കഴിഞ്ഞ നാല് വര്‍ഷമായി, ജിയോ ഇന്‍റര്‍നെറ്റിനെ ജനാധിപത്യവല്‍ക്കരിക്കുകയും സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനിലേക്കും എത്തിക്കുകയും ചെയ്തു. സാങ്കേതികവിദ്യ ഇനി തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരുടെ പ്രത്യേകാവകാശമായി അവശേഷിക്കുന്നില്ലെന്നും ആനന്ദ് ചൂണ്ടിക്കാണിക്കുന്നു.

പുതിയ ജിയോഫോണ്‍ 2021 ഓഫര്‍ ഈ രംഗത്തെ മറ്റൊരു ഘട്ടമാണ്. ജിയോയില്‍ ഞങ്ങള്‍ ഈ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുന്നതിനും ഈ പ്രസ്ഥാനത്തില്‍ ചേരാന്‍ ഓരോ ഇന്ത്യക്കാരനെയും സ്വാഗതം ചെയ്യുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളുന്നത് തുടരുമെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.

കമ്ബനി അവതരിപ്പിച്ചിട്ടുള്ള പുതിയ പ്ലാന്‍ അനുസരിച്ച്‌, പുതിയ ഉപയോക്താക്കള്‍ക്ക് 1,999 രൂപയ്ക്ക് രണ്ട് വര്‍ഷത്തേക്ക് ജിയോ ഫോണ്‍ ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ഡാറ്റ (എല്ലാ മാസവും 2 ജിബി ഹൈ സ്പീഡ് ഡാറ്റ) എന്നിവ ലഭിക്കും. അതായത് ഫോണ്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് അടുത്ത 2 വര്‍ഷത്തേക്ക് റീചാര്‍ജ് ചെയ്യേണ്ടതില്ലെന്നര്‍ത്ഥം.

1,499 രുപയുടെ ഒരു ജിയോഫോണിലുള്ള പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, ഡാറ്റ (എല്ലാ മാസവും 2 ജിബി അതിവേഗ ഡാറ്റ) എന്നിവ ഒരു വര്‍ഷത്തേക്കുള്ള സേവനങ്ങളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ ഒരു വര്‍ഷത്തേക്ക് റീചാര്‍ജ് ചെയ്യേണ്ടതില്ല.

റിലയന്‍സ് ജിയോ ഇതിനകം 100 ദശലക്ഷത്തിലധികം ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ജിയോ ഫോണ്‍ പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഗ്രേഡുചെയ്‌തുവെന്നാണ് കമ്ബനി പറയുന്നത്. ‘2 ജി-മുക്ത് ഭാരത്’ പ്രസ്ഥാനത്തില്‍, 300 ദശലക്ഷം 2 ജി ഫോണ്‍ ഉപയോക്താക്കളെ സേവനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ജിയോ ഈ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും കമ്ബനി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here