റാഞ്ചിയില്‍ ഒരു കരിങ്കോഴി ഫാം നടത്താന്‍ തുനിഞ്ഞിറങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. റാഞ്ചിയിലെ സ്വന്തം കൃഷിയിടത്തില്‍ കടക്നാഥ് കരിങ്കോഴികളെ വളര്‍ത്താന്‍ ഫാം പണിഞ്ഞ് കോഴികളെ എത്തിക്കാന്‍ ഓഡര്‍ നല്‍കിയതിനു പിന്നാലെയാണ് പക്ഷിപ്പനി വില്ലനായത്.
മധ്യപ്രദേശിലെ ജബുവ ജില്ലയിലെ കാര്‍ഷിക കേന്ദ്രത്തില്‍നിന്നാണ് ധോണി കോഴികളെ ഓഡര്ചെയ്തത്. എന്നാല്‍ ഈ കേന്ദ്രത്തിലെ കരിങ്കോഴികളില്‍ പക്ഷിപ്പനി സ്ഥിതീകരിച്ചതോടെ ധോണിയുടെ ഓഡറിനനുസരിച്ച് കോഴികളെ ഉടനേ എത്തിക്കാനാകില്ലെന്നു ഫാം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
റാഞ്ചിയിലെ തന്റെ ഫാമിലേക്ക് 2000 ത്തോളം കടക്നാഥ് കോഴികളെ അയയ്ക്കാനാണ് മധ്യപ്രദേശിലെ കര്‍ഷകനായ വിനോദ് മേദയ്ക്ക് ധോണി ഓഡര്‍ നല്‍കിയിരുന്നത്. ഇതിനുള്ള പണവും ധോണി ബാങ്ക് അക്കൗണ്ട് വഴി കൈമാറിയിരുന്നു. മധ്യപ്രദേശിലെ 19 ജില്ലകളില്‍ പക്ഷിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്. 1,400 കാക്കയും മറ്റ് പക്ഷികളും കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.