എല്‍.ഐ.സിയുടെ ഓഹരി വില്‍പ്പന തുടങ്ങി, 15 ഷെയറുകള്‍ ഒരു ലോട്ടായി വാങ്ങാം

മുംബൈ | പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചുകൊണ്ടുള്ള എല്‍.ഐ.സി. ഓഹരി വില്‍പ്പന തുടങ്ങി. ആറു ദിവസം നിശ്ചയിച്ചിട്ടുള്ള വില്‍പ്പനയുടെ ആദ്യ മണിക്കൂറില്‍ 12 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ടായി. 902 രുപ മുതല്‍ 949 രൂപവരെയാണ് ഒരു ഓഹരിയുടെ വില.

പതിനഞ്ചു ഷെയറുകളുള്ള ഒരു ലോട്ടായി മാത്രമേ ഓഹരികള്‍ വാങ്ങാനാകൂ. 3.5 ശതമാനം ഓഹരികളാണ് ഇത്തരത്തില്‍ വിറ്റഴിക്കുന്നത്. ഓഹരി വില്‍പ്പനയിലൂടെ 20,000 കോടിയിലധികം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുളളത്. പത്തുരൂപ മുഖവിലയുള്്‌ള എല്‍.ഐ.സി. ഓഹരികള്‍ ഏതാണ്ട് ഒമ്പതിരട്ടി വിലയ്ക്കാണ് ഐ.പി.ഒയില്‍ ലഭിക്കുക. ഒരാള്‍ക്ക് ഓഹരിയില്‍ നിക്ഷേപിക്കാന്‍ കഴിയുന്നത തുക രണ്ടു ലക്ഷമായും നിജപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here