ജെഫ് ബെസോസ് ആമസോൺ സിഇഒ സ്ഥാനമൊഴിയുന്നു

ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്സ് സംരംഭകമായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുന്നു. സ്ഥാപനത്തിൻെറ എക്സിക്യൂട്ടിവ് ചെയര്‍മാൻ എന്ന പദവിയാണ് ജെഫ് ബെസോസ് വഹിയ്ക്കുക.

ആൻഡി ജസിയ്ക്കായിരിക്കും ഇനി സിഇഒ പദവി.കമ്പനിയുടെ വെബ് സര്‍വീസസ് വിഭാഗം മേധാവിയാണ് ജസി. 27 വര്‍ഷം മുമ്പ് സ്ഥാപിച്ച ആമസോണിലൂടെ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരനും സമ്പന്നനുമൊക്കെയായി ജെഫ് ബെസോസ് വളര്‍ന്നിരുന്നു. 1994-ൽ ആണ് സ്വന്തം ഗ്യാരേജിൽ ഒരു ചെറിയ ഓഫീസുമായി ജെഫ് ബെസോസ് ആമസോൺ സ്ഥാപിയ്ക്കുന്നത്

ലോകമെമ്പാടുമുള്ള ഓൺലൈൻ വിൽ‌പന കൊവിഡ് ലോക്ക് ഡൗൺ കാലത്ത് കുതിച്ചുയര്‍ന്നപ്പോൾ ആമസോൺ ലാഭം 720 കോടി ഡോളറായും വരുമാനം 44 ശതമാനം ഉയർന്ന് 1256 കോടി ഡോളറിൽ ഏറെയായും മാറിയിരുന്നു.

ജെഫ് ബെസോസിൻെറ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആമസോൺ വൻ വളര്‍ച്ചാ കുതിപ്പ് നേടിയിരുന്നു. ആഗോളതലത്തിൽ വ്യാകമായി ബിസിനസ് വിപുലീകരണവും ആമസോൺ നടത്തിയിരുന്നു.

, പ്രധാനപ്പെട്ട ആമസോൺ പ്രവര്‍ത്തനങ്ങളിൽ സജീവമായിരിക്കുമെന്നും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റ് ബിസിനസുകളിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുമെന്നും ആമസോൺ ജീവനക്കാർക്ക് അയച്ച കത്തിൽ ജെഫ് ബെസോസ് പറയുന്നു. ദ വാഷിങ്ടൺ പോസ്റ്റ് എന്ന പത്രവും സ്വകാര്യ സ്പേസ് കമ്പനി ബ്ലൂ ഒറിജിൻ എന്ന സ്ഥാപനങ്ങളും ആമസോൺ കൂടാതെ അദ്ദേഹത്തിൻറ ഉടമസ്ഥതയിൽ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here