ഗ്യാസ് സിലിണ്ടർ സൗജന്യമായി നേടാം; ഓഫർ ഈ മാസം 30 വരെ, ചെയ്യേണ്ടത് ഇത്രമാത്രം

കൊച്ചി: എൽപിജി സിലിണ്ടറിന് വില ഉയരുന്ന സാഹചര്യത്തിൽ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് പേടിഎം.  ഓൺലൈൻ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം. ആപ്പ് വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 700 രൂപവരെയുള്ള ക്യാഷ് ബാക്ക് ഓഫറാണ് പേടിഎം വാഗ്ദാനം ചെയ്യുന്നത്. അതായത് ഒരു സിലിണ്ടറിന് മുടക്കുന്ന പണം ക്യാഷ് ബാക്കായി ഉപഭോക്താവിന് തന്നെ തിരിച്ച് ലഭിക്കും. എച്ച്പി, ഇൻഡെയ്ൻ, ഭാരത് ഗ്യാസ് തുടങ്ങിയ കമ്പനികളുടെ സിലിണ്ടറുകളാണ് ഉപഭോക്താക്കൾക്ക് ഈ ഓഫർ വഴി സൗജന്യമായി ലഭിക്കുക.

രാജ്യത്ത് 700 മുതൽ 750 രൂപ വരെയാണ് എൽപിജി സിലിണ്ടറുകളുടെ വില. പുതുവർഷത്തിൽ ഇരുട്ടടിയെന്നോണം രണ്ടാഴ്ച മുമ്പ് ഗ്യാസ് സിലിണ്ടറിന്റെ വില ഉയർത്തിയിരുന്നു. ഡിസംബറിൽ രണ്ട് തവണയാണ് എൽപിജിയുടെ വില കൂട്ടിയത്. ഇത്തരത്തിൽ തുടർച്ചയായി സിലിണ്ടറുകളുടെ വില കൂട്ടുന്നതിനാൽ പേടിഎമ്മിന്റെ പുതിയ ഓഫർ ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമാണ്. അതേസമയം പേടിഎം ആപ്പ് വഴി ആദ്യമായി എൽപിജി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. വി‌ആർ‌എസ് അല്ലെങ്കിൽ‌ മറ്റ് മാർ‌ഗ്ഗങ്ങൾ‌ വഴി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നവർക്കും ഈ ഓഫർ ലഭിക്കും. ജനുവരി 31 വരെയാണ് ഓഫറിന്റെ കാലാവധി.

ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്തതിനുശേഷം ലഭിക്കുന്ന സ്ക്രാച്ച് കാർഡ് സ്ക്രാച്ച് ചെയ്യുന്നതോടെയാണ് ക്യാഷ് ബാക്ക് ലഭിക്കുക. കുറഞ്ഞത് 500 രൂപ വരെയുള്ള ബുക്കിങ്ങിനാണ് ഓഫർ ബാധകമാകുക. വിജയകരമായി ബുക്കിങ് ഇടപാട് പൂർത്തിയാക്കുന്നതോടെ 24 മണിക്കൂറിനുള്ളിൽ ഗുണഭോക്താക്കൾക്ക് ക്യാഷ്ബാക്ക് ലഭിക്കും. പേടിഎം വാലറ്റിൽ ആണ് റിവാർഡ് അയയ്ക്കുക. സിലിണ്ടർ ബുക്ക് ചെയ്തയുടനെ ലഭിച്ച സ്ക്രാച്ച് കാർഡ് തുറക്കാൻ കഴിയാത്തവർക്ക് ക്യാഷ്ബാക്ക് അല്ലെങ്കിൽ ഓഫർ സെക്ഷനിൽപോയി ഇത് ചെയ്യാവുന്നതാണ്. പേടിഎം ആപ്പ് വഴിയുള്ള എൽ‌പി‌ജി വിതരണത്തിന് ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുമായി കമ്പനി ധാരണയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here