ന്യുഡല്‍ഹി | ഷവോമി ഇന്ത്യയ്ക്കെതിരെ നിയമനടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കമ്പനിയുടെ മൂന്നു ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 5,500 കോടിയിലധികം രൂപ കണ്ടുകെട്ടി.
ചൈനീസ് കമ്പനിയായ ഷവോമി ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഷവോമി ഇന്ത്യ അഥവാ ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഫെമ നിയമത്തിന്റെ വ്യവസ്ഥകള്‍ പാലിച്ചുവേണം കമ്പനി പ്രവര്‍ത്തിക്കേണ്ടത്. ഇതിനു വിരുദ്ധമായുള്ള കമ്പനിയുടെ അനധികൃത പണം അയക്കുലുമായി ബന്ധപ്പെട്ട് ഇക്കൊല്ലം ഫെബ്രുവരിയില്‍ ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു. വിദേശം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നു കമ്പനികളിലേക്കു ഇതുവരെ 5,551.27 കോടി രൂപയ്ക്കു തുല്യമായ വിദേശ കറന്‍സി അയച്ചുവെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്നാണ് നടപടിയിലേക്കു കടന്നത്.