89 രൂപയുടെ തുടക്ക പാക്കേജ്; പുതിയ മൊബൈൽ ഓൺലി പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ആമസോണ്‍ പ്രൈം

മികച്ച നിലവാരത്തിൽ ഇന്ത്യയിലെ എല്ലാവർക്കും തങ്ങളുടെ സേവനങ്ങളെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനുമായി രംഗത്ത്. 89 രൂപയുടെ ആകർഷകമായ തുടക്ക പാക്കേജ് നൽകിയാണ് മൊബൈൽ ഓൺലി എഡിഷൻ കൊണ്ട് വരുന്നത്. ഇതോടെ ആമസോൺ പ്രൈം മൊബൈൽ ഓൺലി പ്ലാറ്റ്ഫോമിന് തുടക്കമിടുന്ന ആദ്യ രാജ്യമാവും ഇന്ത്യ. പ്രൈംവീഡിയോ മൊബൈൽ എഡിഷൻ ‘സിംഗിൾ യൂസർ’ മൊബൈൽ ഓൺലി പ്ലാൻ വഴി എസ്.ഡി ഗുണനിലവാരത്തിലുള്ള വീഡിയോകളായിരിക്കും കാണാനാവുക.

ഇന്ത്യയെപോലെ മൊബൈൽ ആശ്രിത രാജ്യങ്ങൾക്ക് വേണ്ടിയാണ് പുതിയ പ്ലാൻ രൂപപ്പെടുത്തിയിരിക്കുന്നത്. ആമസോൺ പ്രീമിയറിന്‍റെ ഇന്ത്യയിലെ പ്രൈം വീഡിയോ മൊബൈൽ എഡിഷന് വേണ്ടി കമ്മ്യൂണിക്കേഷൻ സൊലൂഷൻ സേവന ദാതാക്കളായി ഭാരതി എയർടെല്ലിനെയും നിശ്ചയിച്ചിരിക്കുന്നു.

എയർടെൽ താങ്ക്സ് ആപ്പ് വഴി അവരവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ആമസോണിൽ സൈനിങ് അപ് ചെയ്യുക വഴി എയർടെൽ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ സൗജന്യ ട്രയൽ സാധ്യമാണ്. 30 ദിവസം കഴിഞ്ഞാൽ പ്രീപെയ്ഡ് ചാർജ് ചെയ്ത് സേവനം തുടരാനാകും. 28 ദിവസത്തേക്ക് 6 ജിബി ഡാറ്റ ലഭ്യമാകുന്ന 89 രൂപയുടെ ഏറ്റവും കുറഞ്ഞ പാക്കേജോ, പരിധികളില്ലാത്ത കോൾ സേവനവും ദിവസവും 1.5 ജിബി ഡാറ്റയും ലഭ്യമാകുന്ന 28 ദിവസത്തെ 299 രൂപയുടെ പാക്കേജോ സ്വീകരിക്കുക വഴി തുടർന്ന് സേവനം ലഭ്യമാകും.

ഒന്നിലധികം പേർക്ക് ഉപയോഗിക്കാനും പൂർണമായും പ്രൈം വീഡിയോ സേവനം ലഭിക്കുന്നതിനും സ്മാർട് ടിവി, എച്ച്ഡി യുഎച്ച്ഡി നിലവാരത്തിൽ വീഡിയോകൾ ലഭിക്കാനും പ്രൈം മ്യൂസിക്കിനൊപ്പം ആഡ് ഫ്രീ മ്യൂസിക്, ആമസോൺ ഡോട്ട് ഇൻ ഫാസ്റ്റ് ഫ്രീ ഷിപ്പിങ് തുടങ്ങിയ അധിക സേവനങ്ങൾ ലഭിക്കുന്നതിനും 30 ദിവസത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുക്കേണ്ടതായിട്ടുണ്ട്. 131 രൂപയാണ് ഇതിനായി നൽകേണ്ടി വരിക. അതല്ലെങ്കിൽ 28 ദിവസത്തേക്ക് 349 രൂപയുടെ റീച്ചാർജ് പാക്കേജ് സ്വീകരിക്കാം. ആമസോൺ പ്രൈം മെമ്പർഷിപ്പ്, പരിധികളില്ലാത്ത കോൾ സേവനം, ദിനം പ്രതി 2ജിബി ഡാറ്റ എന്നിവയാണ് 349രൂപയുടെ പാക്കേജ് മുന്നോട്ട് വെയ്ക്കുന്നത്.

എയർടെൽ താങ്ക്സ് ആപ്പിലൂടെയോ ലക്ഷകണക്കിന് വരുന്ന റിച്ചാർജ് ഷോപ്പുകൾ വഴിയോ പാക്കേജുകൾ റിച്ചാർജ് ചെയ്യാം. പ്രൈം വീഡിയോയുടെ എൻറർടൈൻമെൻറ് ലൈബ്രറിയിലേക്ക് പരിധികളില്ലാതെ കടന്ന് ചെല്ലാനുള്ള അവസരമാണിത്. ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള കൂടുതൽ മാർഗങ്ങളും അവസരവും ലഭിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here