90,000 രൂപ! ചീസ് പോലുള്ള ടീഷർട്ടുമായി പ്രമുഖ ഫാഷൻ ബ്രാൻഡ്

ചില ബ്രാൻഡുകൾക്ക് അന്ധമായ ആരാധക കൂട്ടമുണ്ട്. ഈ ബ്രാൻഡുകൾ എന്ത് വിപണിയിൽ അവതരിപ്പിച്ചാലും വിലയെത്രയായാലും കണ്ണും പൂട്ടി വാങ്ങാൻ ഇത്തരക്കാരുണ്ടാവും. ഫാഷൻ ബ്രാൻഡുകൾക്കാണ് ഇത്തരം ആരാധകക്കൂട്ടം ഏറെയുള്ളത്. ചിലപ്പോഴൊക്കെ സാമാന്യ യുക്തിക്ക് ദഹിക്കാത്ത വസ്ത്രങ്ങൾ ഇത്തരം ബ്രാൻഡുകൾ അവതരിപ്പിക്കുകയും വിജയം നേടുകയും ചെയ്യാറുണ്ട്. ഉദാഹരണത്തിന് കണ്ടാൽ ചെളിപിടിച്ചതുപോലെ തോന്നുന്ന ചെരിപ്പ് ഗുച്ചി ബ്രാൻഡ് അടുത്തിടെ വിറ്റത് 60,000 രൂപയ്ക്കാണ്. ക്ലാസിക്, വിന്റജ് എന്നീ ടാഗ് ലൈനുകളുമായെത്തിയ ഗുച്ചിയുടെ ചെരിപ്പ് നിമിഷ നേരംകൊണ്ടാണ് വിറ്റഴിഞ്ഞത്. ഇക്കൂട്ടത്തിലേക്കുള്ള പുത്തൻ താരമാണ് സ്വിസ് ചീസിനെ അനുസ്മരിപ്പിക്കുന്ന ടീഷർട്ട്.

പ്രമുഖ ഇറ്റാലിയൻ അപ്പാരൽ ബ്രാൻഡായ പ്രാഡയാണ് സ്വിസ് ചീസിനെ അനുസ്മരിപ്പിക്കുന്ന ടർട്ടിൽ നെക്ക് ടീഷർട്ടിന് പിന്നിൽ. കമ്പനിയുടെ സ്പ്രിങ്-സമ്മർ/2021 കളക്ഷന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന വിസ്‌കോസ്‌ ടർട്ടിൽനെക്ക് സ്വെറ്റർ എന്ന് പേരുള്ള ഈ വസ്ത്രം പ്രസിദ്ധമായ സ്വിസ് ചീസിന്റെ വലിയൊരു ക്ഷണം മുറിച്ചെടുത്ത് തയ്യാറാക്കിയത് എന്നെ തോന്നൂ. ഏറ്റവും രസകരമായ കാര്യം വിലയാണ്, 905 പൗണ്ട്. അതായത് ഏകദേശം 90,000 രൂപ. “ദ്വാരങ്ങളുള്ള വിലയേറിയ ഓപ്പൺ വർക്ക് മോട്ടിഫിനാൽ തയ്യാറാക്കിയ ഈ വിസ്കോസ് ടർട്ടിൽനെക്ക് സ്വെറ്റർ സ്പ്രിംഗ് സമ്മർ 2021 കളക്ഷനിലെ പ്രധാനിയാണ്” എന്നാണ് പ്രാഡ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരണം.

LEAVE A REPLY

Please enter your comment!
Please enter your name here