നേപ്പാള്‍ – ഇന്ത്യ ബസ് സര്‍വ്വീസ്  ‘രാമായണ സര്‍ക്യൂട്ട്’ ആരംഭിച്ചു

0
നേപ്പാളിലെ മിഥില ജനക്പൂരിലെ ജാനകി ക്ഷേത്രത്തില്‍ നിന്നും ഇന്ത്യയിലെ അയോദ്ധ്യയിലേക്കുള്ള ബസ് സര്‍വ്വീസ് ആരംഭിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയും നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മഒലിയും ചേര്‍ന്നാണ് ബസ് സര്‍വ്വീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഇന്ന് രാവിലെ ജനക്പൂരിലെത്തിയ നരേന്ദ്രമോഡിയെ നേപ്പാള്‍ പ്രതിരോധമന്ത്രിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ജാനകി ക്ഷേത്രത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി മോഡിയെ കാത്തുനിന്നു. രാമായണ സര്‍ക്യൂട്ട് എന്ന പേരിലാണ് ജനക്പൂര്‍- അയോദ്ധ്യ ബസ് സര്‍വ്വീസ് തുടങ്ങിയത്. 2014 -ന് ശേഷം ഇത് മൂന്നാംതവണയാണ് നരേന്ദ്രമോഡി നേപ്പാളിലെത്തുന്നത്. കഴിഞ്ഞമാസാവസാനം നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here