കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു; യാത്രക്കാർക്ക് പരിക്ക്

0
41

കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു; യാത്രക്കാർക്ക് പരിക്ക്
തിരുവനന്തപുരം പാരിപ്പള്ളിക്ക് അടുത്ത് കടമ്പാട്ടുകോണത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു.
 നാലു യാത്രക്കാർക്ക് പരിക്കേറ്റു.  ഇന്നു രാവിലെ 6.45 ഓടെയാണ് അപകടം സംഭവിച്ചത്. ആറ്റിങ്ങലിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്.  നെടുമങ്ങാട് ഡിപ്പോയിലെ താണ് ബസ്
 പരിക്കേറ്റവരെ നാട്ടുകാർ  പാരിപ്പള്ളി ആശുപത്രിയിൽ എത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ കൈകൊണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here