- Updates
- @ 3 am: ബുറെ വിയുടെ പ്രഭാവത്തിൽ തമിഴ് നാട്ടിലെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടങ്ങി. എന്നാൽ ചുഴലിക്കാറ്റ് കര തൊട്ടോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
- കര തൊടുമ്പോൾ 70 കിലോ മീറ്ററാകും വേഗതയെങ്കിലും കേരളത്തിലെത്തുമ്പോൾ പരമാവധി 40 കി.മീറ്ററാണ് വേഗത പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്.
- കേരളത്തിൽ റെഡ് അലർട്ട് പിൻവലിച്ചു. മുൻകരുതൽ നടപടികൾ സംസ്ഥാനത്ത് തുടരും.
- @10 pm: ബുറെവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ഒരു അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ശക്തി കുറഞ്ഞ ന്യൂനമര്‍ദ്ദമായി, വേഗത 30 മുതല്‍ 40 കിലോമീറ്ററായി മാറുമെന്നും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നിലവില്‍ മാന്നാര്‍ കടലിടുക്കില്‍ എത്തിയ ചുഴലിക്കാറ്റ് ഒമ്പത് കിലോമീറ്റര്‍ വേഗതയില്‍ രാമനാഥപുരത്തിനു സമീപം എത്തിയിട്ടണ്ട്. നിവലിലെ വേഗത 75 കിലോമീറ്റര്‍ വരെയാണ്.
- ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതല എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
- @ 4pm: പൊന്മുടി ലയങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങി. തിരുവനന്തപുരം കലക്ടര്‍ മുതലപ്പൊഴി, അഞ്ചുതെങ്ങ്, വലിയ പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. കൊല്ലം ജില്ലയിലും താല്‍ക്കാലിക ക്യാമ്പുകള്‍ ഒരുക്കുന്നതടക്കമുള്ള നടപടികള്‍ പുരേഗമിക്കുകയാണ്.
- @3pm: കേരളത്തിലെ തീരപ്രദേശങ്ങള്‍ക്ക് ആശ്വാസമായി ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ മാറ്റം. നാളെ ഉച്ചയോടെ മാത്രമേ കാറ്റ് കേരള തീരത്ത് എത്തൂ. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്മദ്ദമായി മാറുമെന്ന ആശ്വാസവുമുണ്ട്. എന്നാല്‍, ശക്തമായ കാറ്റും മഴയും കടന്നുപോകുന്ന മേഖലകളില്‍ ഉണ്ടാകും. നേരത്തെ പ്രതീക്ഷിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി പൊന്മുടിയുടെ അടുത്തുകൂടി നാളെ ഉച്ചയോടെയാകും ന്യൂനമര്‍ദ്ദം കേരളത്തിലെത്തുക. വര്‍ക്കലയ്ക്കും പരവൂരിനും ഇടയില്‍ അറബിക്കടലില്‍ പ്രവേശിക്കും.
ഡല്‍ഹി/തിരുവനന്തപുരം @ 7am: ബംഗാള്‍ ഉള്‍ക്കടയില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് തീരം ശ്രീലങ്കയില്‍ തീരം തൊട്ടു. തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിന്റെ അവസനഘട്ടമായ റെഡ് മെസോജ് നല്കി.
ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു കിലോമീറ്റ അകലെയാണ് ബുറെവി താണ്ഡവമാടിയത്. ആറു മണിക്കൂറായി കിലോമീറ്ററില്‍ 12 കിലോമീറ്റര്‍ വേഗതയാര്‍ജിച്ച് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ കന്യാകുമാരിയില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ ദൂരത്താണ്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി മേഖലയിലേക്ക് പ്രവേശിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ഉച്ചയോടെ പാമ്പന്‍ തീരത്തെത്തുമ്പോള്‍ പ്രതീക്ഷിക്കുന്ന പരമാവധി വേഗത 70 മുതല്‍ 90 കിലോമീറ്റര്‍ വരെയാണ്.
അതിനാല്‍ തന്നെ തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പും റെഡ് അലര്‍ട്ടും ശക്തമായ മുന്‍കരുതല്‍ നടപടികളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം എന്നിവിടങ്ങളില്‍ എന്‍.ഡി.ആര്.എഫിന്റെ രണ്ടു സംഘങ്ങള്‍ വീതവും രാമനാഥപുരം, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ മൂന്നു സംഘങ്ങളെയും വിന്യസിച്ചു.
അവസാനം പുറത്തുവരുന്ന അനുമാനങ്ങള്‍ പ്രകാരം ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി വെള്ളിയാഴ്ച കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ്. ഇതേ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ അടക്കമുള്ള ജില്ലകളില്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. കേരളാ തീരത്ത് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. ബുറേവിയുടെ പ്രഭാവത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.