27 രൂപ കൂട്ടി, കെ.എസ്.ആര്‍.ടി.സി ലിറ്ററിനു നല്‍കേണ്ടത് 126 രൂപ, അധിക ബാധത 26 കോടി

തിരുവനന്തപുരം | കെ.എസ്.ആര്‍.ടി.സിക്ക് പ്രതിമാസം 26 കോടി രൂപയുടെ അധിക ബാധ്യത സൃഷ്ടിച്ചുകൊണ്ട് എണ്ണ കമ്പനികള്‍ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള നിരക്കു വര്‍ദ്ധിപ്പിച്ചു. ലിറ്ററിനു 27 രൂപ വര്‍ദ്ധിപ്പിച്ചതോടെ കെ.എസ്.ആര്‍.ടി.സി. ഒരു ലിറ്റര്‍ ഡീസലിനു 126 രൂപയാണ് ഇനി നല്‍കേണ്ടത്.

പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് വന്‍ ബാധ്യതയാണ് പുതിയ തീരുമാനത്തിലൂടെ ഉണ്ടാകുന്നത്. ദിവസം 89 ലക്ഷം രൂപ അധികമായി കണ്ടെത്തേണ്ടി വരും.

വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഇന്ധനവില നാലു രൂപ വര്‍ദ്ധിപ്പിച്ചതിനെതിരെ കെ.എസ്.ആര്‍്.ടി.സി. നല്‍കിയ ഹര്‍ജിയെ രൂ്ക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതി തള്ളിയത്. പിന്നാലെയാണ് എണ്ണകമ്പനികളുടെ പുതിയ തീരുമാനം. കെ.എസ്.ആര്‍.ടി.സിക്കു ഒരു വിധത്തിലും മുന്നോട്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Oil companies have increased fuel prices for large consumers. The price has been hiked by Rs 27 per liter. With this, the price of a liter of diesel will be Rs 126. 

LEAVE A REPLY

Please enter your comment!
Please enter your name here