മുത്തലാഖ് ബില്‍ പാസാകുമെന്നു പ്രതീക്ഷ: രാഷ്ട്രപതി

0
2

ഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. മുത്വലാഖ് ബില്‍ സഭകളില്‍ അവതരിപ്പിച്ചത്  വലിയ നേട്ടമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. ബില്‍ പാസാക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മുത്തലാഖ് ബില്‍ പാസാക്കാന്‍ സഹകരിക്കണമെന്ന് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാറിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയുന്നതാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. പുതിയ ഇന്ത്യയുടെ നിര്‍മാണത്തിന് 2018 നിര്‍ണായകമെന്ന് പറഞ്ഞ രാഷ്ട്രപതി കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും ഇത്തവണത്തെ ബജറ്റെന്ന് ഉറപ്പുനല്‍കി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന് അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here