ബജ്റ്റ് ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ല: തോമസ് ഐസക്‌

0
3

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ നേരത്തെ തയ്യാറാക്കിയ ബജറ്റ് ചുരുക്കമാണ് ചോര്‍ന്നതെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം. സമാന സംഭങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇതില്‍ നികുതി നിര്‍ദ്ദേശങ്ങളില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. വി.ഡി സതീശന്‍ എം.എല്‍.എ ആണ് നോട്ടിസ് നല്‍കിയിരുന്നു. ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിച്ചു. ബജറ്റ് ചോര്‍ന്നുവെന്ന് പ്രതിപക്ഷ ആരോപണത്തില്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ സ്പീക്കര്‍ വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ധനമന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ തന്നെയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍. സംഭവത്തില്‍ ധനമന്ത്രിയുടെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ട് പോവാനും പ്രതിപക്ഷ  എം.എല്‍.എമാര്‍ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here