ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം; ഇല്ലെന്ന് ഐസക്

0
1

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ബജറ്റ് നിര്‍ദേശങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.  സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭയിലെ മീഡിയാ റൂമില്‍ ബദല്‍ ബജറ്റ് അവതരിപ്പിച്ചു. ചോര്‍ന്ന ബജറ്റിന്റെ കോപ്പിയുമായി ചെന്നിത്തല സഭയില്‍ പ്രതിഷേധിച്ചു. ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടെന്നു ചെന്നിത്തല പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കൂടി ബജറ്റ് നിര്‍ദേശങ്ങള്‍ പ്രചരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി ബഹളംവച്ചു.  ബജറ്റ് അവതരണം തടസ്സപ്പെട്ടു.

നിയമസഭയിൽ‌ വച്ച രേഖകളൊന്നും പുറത്തുപോയിട്ടില്ലെന്നും മാധ്യമപ്രവർത്തകർക്ക് വേണ്ടി നേരത്തെ തയ്യാറാക്കിയ ‘മീഡിയ ഹൈലൈറ്റ്സ്’ മാത്രമാണ് പുറത്തുപോയതെന്നും അത് അന്വേഷിക്കുമെന്നും ധനമന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ഐസക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here