2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. പ്രതിസന്ധി കാലത്തിലെ ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് കൂടിയ തുക വകയിരുത്തി. ആരോഗ്യമേഖലയെ ചേര്‍ത്തുപിടിച്ച് കേന്ദ്രം. കൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രഞ്ജര്‍ക്ക് നന്ദി പറഞ്ഞ് ധനമന്ത്രി.64,180 കോടി രൂപയുടെ പക്കേജ് ആണ് ആരോഗ്യമേഖലയ്ക്കായി വകയിരുത്തിയത്.
നഗരശുചിത്വ പദ്ധതിക്കായി 1,41,678 കോടി രൂപ മാറ്റി. ശുദ്ധജല പദ്ധതിക്ക് 2,87,000 കോടിയുടെ പാക്കേജ് അനുവദിച്ചു. കൊവിഡ് വാക്സിന് 35,000 കോടി രൂപയും ധനമന്ത്രി ബജറ്റില്‍ വകയിരുത്തി. കോവിഡിനെതിരായ പോരാട്ടം തുടരുന്നതിനായിട്ടാണ് ഈ പാക്കേജ് എന്ന് ധനമന്ത്രി.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഊന്നൽ നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ.
തമിഴ്നാട്ടില്‍ 300 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ നീട്ടും. ഇതിനായി ബജറ്റില്‍ 1957 കോടി അനുവദിച്ചിട്ടുണ്ട്.
.675 കി.മി ദേശീയപാതയുടെ നിര്‍മാണത്തിനായി പശ്ചിമ ബംഗാളില്‍ 25,000 കോടി രൂപ അനുവദിച്ചു. കൊല്‍ക്കത്ത-സിലിഗുഡി പാതയുടെ നവീകരണത്തിന് അടക്കമാണ് ഇത്. റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.
കേരളത്തിന് വാരിക്കോരി..!
.ദേശീയപാത വികസനത്തിന് 65,000 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. ഈ വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയ പാത കൂടി പീര്ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അറിയിച്ചു
. മധുര-കൊല്ലം ദേശീയ പാത ഉള്‍പ്പെടെ തമിഴ്നാട് ദേശീയ പാത പദ്ധതികള്‍ക്കായി 1.3 ലക്ഷം കോടിയും നല്കി
.600 കോടിയുടെ മുംബൈ-കന്യാകുമാരി പാത നടപ്പാക്കും.
.കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1967 കോടി രൂപ വകയിരുത്തി. മെട്രോ കാക്കനാടേക്ക് നീട്ടുന്നതിനാണ് കേന്ദ്ര സഹായം. ബംഗാളില്‍ 675 കിലോമീറ്റര്‍ ദേശീയപാതയ്ക്കാണ് 25,000 കോടി രൂപ വകയിരുത്തിയത്.
- മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
- സോളാര്‍ എനര്‍ജി കോര്പ്പറേഷന് ആയിരം കോടിയുടെ സഹായം
- പിപിപി മോഡല്‍ തുറമുഖ വികസനത്തിന് ഏഴ് പദ്ധതികള്‍
- ഉജ്വല യോജന ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി
- ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി
- ഊര്‍ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി
- റെയില്‍വേയ്ക്ക് 1.10 ലക്ഷം കോടി
- ബസ് സര്‍വീസ് നവീകരിക്കാന്‍ 18,000 കോടി
- തമിഴ്നാടിന് 1.03 ലക്ഷം കോടി ദേശീയ പാത വികസനത്തിന്
- കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1957 കോടി, പതിനൊന്നര കിലോമീറ്റര്‍ നീട്ടും
- ബംഗാളില്‍ ദേശീയപാത വികസനത്തിന് 25,000 കോടി
- മുംബയ്- കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കമാണ് സഹായം
- നഗര ശുചീകരണ പദ്ധതിക്ക് 1,41,678 കോടി രൂപ
- സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരുപത് വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും അനുമതി
- ശുദ്ധജല പദ്ധതിക്ക് 2,87,000 കോടി
- ഏഴ് മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും
- വായു മലിനീകരണം തടയാന്‍ 2,217 കോടി
- മലിനീകണത്തിനും മാലിന്യ സംസ്കരണത്തിനും നടപടിയുണ്ടാകും
- ജലജീവന്‍ മിഷന് 2.87 കോടി
- കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ തുടരും
- രണ്ട് കൊവിഡ് വാക്സിന് കൂടി ഉടനെത്തും
- കൂടുതല്‍ വാക്സിനുകള്‍ ഉത്പാദിപ്പിക്കും
- രാജ്യത്ത് 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍
- കൊവിഡ് വാക്സിന് 35,000 കോടി
- രാജ്യത്തെ ലാബുകള്‍ ബന്ധിപ്പിക്കും
- കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കും
- ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക. 64,180 കോടിയുടെ പുതിയ പാക്കേജ്
- ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുംജമ്മു കശ്മീന് വാതക പൈപ്പ് ലൈന്‍ പദ്ധതിസിറ്റി ഗ്യാസ് പദ്ധതിയില്‍ 100 ജില്ലകളെ കൂടി ഉള്‍പ്പെടുത്തും
- മുംബൈ-കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് 600 കോടി
- നികുതി സമ്ബ്രദായം കൂടുതല്‍ സുതാര്യമാക്കും
- 750 ഏകലവ്യ സ്കൂളുകളും 100 പുതിയ സൈനിക് സ്കൂളുകളും സ്ഥാപിക്കും
- ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി
- ഗ്രാമീണ കാര്‍ഷിക അടസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ട് 30,000 കോടിയില്‍ നിന്ന് 40,000 കോടി രൂപയായി
- പ്രാവാസികള്‍ക്കും ഇരട്ട നികുതിയില്ല
- നികുതി പുനഃപരിശോധനയ്ക്കുള്ള സമയം മൂന്നു വര്‍ഷമാക്കി കുറച്ചു.
- നൈലോണ്‍, ചെമ്ബ്, എന്നിവയുടെ നികുതി കുറയ്ക്കും
- സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കും