“നല്ല നാളയെ കാത്തിരിക്കുന്നു”;ബജറ്റിൽ കുരുന്നു ഹൃദയങ്ങളുടെ കവിതകൾ പങ്കുവച്ച് ധനമന്ത്രി

കോവിഡ് ഇരുട്ടിലാഴ്ത്തിയ ലോകത്തിന്റെ നാളെകൾ പ്രതീക്ഷ നിർഭരമായിരിക്കും എന്ന് അത്മവിശ്വാസം കൊള്ളുന്ന  പുതിയ തലമുറയിലെ കരുന്നുകളുടെ കവിതാശകലങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ്ധനമന്ത്രി ഇത്തവണത്തെ ബജറ്റ്  അവതരിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. പതിനഞ്ചോളം കുരുന്നു മനസുകളിൽ വിടർന്ന കവിത ശകലങ്ങൾ ഇത്തവണത്തെ ബജറ്റിൽ ഇടം പിടിച്ചിരുന്നു.

” നാം കൊറൊണയ്ക്കെതിരെ പോരാടി വിജയിക്കുകയും ചെയ്യും  ആനന്ദമുള്ള പുലരികളെ തിരികെ എത്തിക്കും”.

   ഈ വരികളോടെയാണ് പാലക്കാട്  കുഴൽമന്ദം ജി.എച്ച്.എസിലെ കെ. സ്നേഹയുടെ ഒരു കവിത അവസാനിക്കുന്നത്. ധനമന്ത്രി ഇന്ന് ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയതും ഈ വരികൾ ഉദ്ധരിച്ച് കൊണ്ട്. പുതിയ തലമുറ സ്വപ്നം കാണുന്ന മികച്ച ഭാവിയുടെ പ്രകാശം നിറയുന്നവയായിരുന്നു ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന എല്ലാ കവിതകളും.

”യുദ്ധം ജയിച്ചിടും

യുവ സൂര്യനുദിച്ചിടും

മുന്നോട്ട് നടന്നിടും നാം ഇനിയും

വിജയ ഗാഥകൾ ചരിത്രമായി വാഴ്ത്തിടും”

ഇതായിരുന്നു തിരുവനന്തപുരം ആർ.എസ് മടവൂർ എൻ.എസ്.എസ് സ്ക്കൂളിലെ കെ. ആർ കാർത്തിയുടെ കവിത. കവിത വായിച്ചു നിർത്തിയ ധനമന്ത്രി തോമസ് ഐസക്ക് കേരളത്തിന്റെ വിജയഗാഥകൾ ലോക ചരിത്രത്തിന്റെ ഭാഗമാകും എന്ന പ്രത്യാശ കൈവിടില്ലന്ന് ഉറപ്പ് നൽകി.

”തോറ്റു പോകാതിരിക്കാൻ കൂടി ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു ആയിരം യുദ്ധ ചരിത്രങ്ങൾ പോലും”

എന്നായിരുന്നു വയനാട് കണിയാംമ്പാറ ജി.എച്ച്.എസിലെ അളകനന്ദ ഓർമ്മപ്പെടുത്തിയത്. പ്രതിസന്ധികളുടെയും വിവേചത്തിന്റെയും മുന്നിൽ പകച്ചു നിൽക്കില്ലെന്നും സ്വന്തം പാത കണ്ടെത്തി ലോകത്തിന് മാതൃകയായി ഒരു പാഠം രചിക്കുകയാണ് സർക്കാർ ചെയ്തതെന്ന് ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസിലെ ഒൻപതാം ക്ലാസുകാരൻ ജാക്സന്റെ കവിതയും ധനമന്ത്രി ബജറ്റിൽ ഉദ്ധരിച്ചു.

”ഉയർത്തേഴുന്നേൽക്കാനായി ജനിച്ചവരാണ് നമ്മൾ മരിച്ചാലും തോൽക്കരുത്”

തെന്നാണ് ജാക്സന് പറയാനുള്ളത്. സ്വന്തം മുഖം കണ്ടെത്താൻ ശ്രമിക്കുകയും അത് അവൾക്ക് എപ്പഴോ നഷ്ടമായി എന്ന നിരാശ പങ്കു വയ്ക്കുകയാണ് കണ്ണൂർ മൊകെരി രാജീവ് ഗാന്ധി മെമ്മോറിയലിലെ പത്താം ക്ലാസുകാരി അരുന്ധതി ജയ കുമാർ എറണാകുളം വാളകം മാർ സെന്റ് സ്റ്റീഫൻ സ്ക്കൂളിലെ ഒൻപതാം ക്ലാസുകരി അഞ്ജന സന്തോഷ് കണ്ണമ്പാടി ഗവ: ട്രൈബൽ സ്ക്കൂളിലെ അമൽ ഉൽപ്പെടെ 15 കുട്ടിയുടെ കവിതകളാണ് ഇത്തവണത്തെ ബജറ്റിൽ ഇടം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here