ഡല്‍ഹി: ബഡ്ഗാമില്‍ ഇന്ത്യന്‍ ഹെലികോപ്ടര്‍ വെടിവച്ചിട്ട സംഭവത്തില്‍ രണ്ടു പേര്‍ക്ക് കോര്‍ട്ട് മാര്‍ഷല്‍. നാലു പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വ്യോമസേന വ്യക്തമാക്കി.
ബാലാകോട്ട് ആക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27നാണ് ഇന്ത്യന്‍ ഹെലികോപ്ടര്‍ ശ്രീനഗറില്‍ വെടിവച്ചിട്ടത്. ഇതു പൊറുക്കാനാകാത്ത പിഴവായി നേരത്തെ വ്യോമസേന എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബധൗരിയ വിശേഷിപ്പിച്ചിരുന്നു.