നിങ്ങള്‍ ഒരു പോരാളിയാണ്. പൂര്‍ണ ആരോഗ്യവാനായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു…ബോറിസ് ജോണ്‍സന് മോദിയുടെ സ്‌നേഹ സന്ദേശം

0

ഡല്‍ഹി: കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് സ്‌നേഹ സന്ദേശവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങള്‍ ഒരു പോരാളിയാണെന്നും ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും നരേന്ദ്ര മോദി ബോറിസ് ജോണ്‍സനോട് ട്വീറ്റു ചെയ്തു. പൂര്‍ണ ആരോഗ്യവാനായിരിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും മോദി പറഞ്ഞു. ആരോഗ്യമുള്ള ഒരു യു.കെയെ ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായി മോദി പറഞ്ഞു. കോവിഡ് സ്ഥിരീകിച്ചുകൊണ്ട് ബോറിസ് ട്വീറ്റ് ചെയ്ത വീഡിയോയ്ക്കുള്ള മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here