പ്രാര്‍ത്ഥനയും ശ്രമങ്ങളും വിഫലം, കുഴല്‍ കിണറിനുള്ളില്‍ കുഞ്ഞ് മരിച്ചു

0

ചെന്നൈ: കുഴല്‍ക്കിണറില്‍ കുടുങ്ങിയ രണ്ടു വയസുകാരന്‍ സുജിത് വില്‍സനെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. കിണറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അഴുകി തുടങ്ങിയ മൃതദേഹം കുഴല്‍ കിണറിലൂടെ തന്നെ പുറത്തെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടി കിണറിനുള്ളില്‍ കുടുങ്ങിയത്. മുറ്റത്തു കളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴല്‍ കിണറില്‍ വീഴുകയായിരുന്നു. ആദ്യം 25 അടിയിലേക്ക് പതിച്ച കുട്ടി, രക്ഷാ പ്രവര്‍ത്തനത്തിനിടെ 100 അടിയോളം താഴേക്കു പോയി.

LEAVE A REPLY

Please enter your comment!
Please enter your name here