കാണാതിരിക്കാനായില്ല !! വളര്‍ത്തുനായ്​ യജമാനനെ കാത്ത്​ ആശുപത്രിക്ക്​ സമീപം നിന്നത് ​​ഒരാഴ്ച

അങ്കാര: ‘ബോണ്‍കുക്ക്​ ‘എന്ന വളര്‍ത്തുനായ ദിവസവും രാവിലെ ഒമ്ബതുമണി​ക്ക്​ ആശുപത്രിക്ക് മുമ്ബിലെത്തും. .വൈകുന്നേരം വരെ ആശുപത്രി വാതിലിന്​ സമീപം ചുറ്റിത്തിരിയും .അതേ സമയം ആശുപത്രിയുടെ അകത്തേക്ക്​ പ്രവേശിക്കില്ല, വാതില്‍ തുറന്നാല്‍ പതുക്കെ തല ഉയര്‍ത്തി അക​ത്ത്​ തന്‍റെ യജമാനനായ സെമല്‍ സെന്‍റര്‍ക്കിനെ തിരയും.

തുര്‍ക്കിയിലെ ‘ബോണ്‍കുക്ക്​’ എന്ന വളര്‍ത്തുനായക്ക് തന്റെ യജമാനനോടുള്ള സ്നേഹമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത് .തുര്‍ക്കി സ്വദേശിയായ സെമല്‍ സെന്‍റുര്‍ക്കിന്‍റെ വളര്‍ത്തുനായയാണ്​ ‘ബോണ്‍കുക്ക്’​. സെമല്‍ ​ രോഗബാധിതനായതോടെ ജനുവരി 14ന്​ ആംബുലന്‍സില്‍ ട്രാബ്​സോണിലെ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. ഇത് കണ്ട ‘ബോണ്‍കുക്ക്’ ആംബുലന്‍സിന്​ പിറകെയോടി ആശുപത്രിയിലെത്തി.

ആശുപത്രിയുടെ പുറത്ത്​ തന്‍റെ യജമാനനെ കാത്ത്​ നായ്​ പകല്‍ മുഴുവന്‍ ചെലവഴിക്കുകയായിരുന്നു. ബോണ്‍കുക്കിനെ സെമലിന്‍റെ മകള്‍ അയ്​നൂര്‍ എഗേലി വീട്ടിലെത്തിക്കുമെങ്കിലും രാവിലെ കൃത്യം ഒമ്ബതുമണിയാകുമ്ബോള്‍ ബോണ്‍കുക്ക്​ ആശുപത്രിക്ക്​ മുമ്ബിലെത്തും.ഒരാഴ്ചയാണ്​ ബോണ്‍കുക്ക്​ സെമലിനെ കാണാനായി ആശുപത്രിയുടെ മുമ്ബില്‍ കാത്തിരുന്നത്​.

‘രാവിലെ ഒമ്ബതുമണിക്ക്​ നായ്​ ആ​ശുപത്രിയുടെ പുറത്തെത്തും. പിന്നീട്​ എവിടെയും പോകില്ല. അക​ത്തേക്ക്​ പ്രവേശിക്കുകയുമില്ല… വാതില്‍ തുറന്നാല്‍ തല അകത്തേക്കിട്ട്​ യജമാനനെ തിരയും’ -ആശുപത്രി സെകുരിറ്റി മുഹമ്മദ്​ അക്​ഡെനിസ്​ പറഞ്ഞു

അടുത്തിടെ സെമല്‍ ആശുപത്രി വാസം അവസാനിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് വീല്‍ചെയറില്‍ പുറത്തെത്തിയ സെമലിനെ ബോണ്‍കുക്ക്​ സ്​നേഹം കൊണ്ട്​ പൊതിയുകയായിരുന്നു. ആശുപത്രി വരാന്തയില്‍ നായ്​ക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ്​ ഇരുവരും വീട്ടിലേക്ക്​ മടങ്ങിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here