ടിആർപി അഴിമതി: അർണബിനെ അറസ്റ്റ് ചെയ്യണമെങ്കിൽ മൂന്ന് ദിവസം മുമ്പ് നോട്ടീസ് നൽകണം: കോടതി

മുംബൈ: ടിആർപി അഴിമതി കേസിൽ റിപ്പബ്ലിക്ക് ടിവി മേധാവി അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെങ്കിൽ മൂന്ന് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് പോലീസിന് നിർദ്ദേശം നൽകിയത്. മൂന്നു മാസമായി കേസ് അന്വേഷിച്ചു വരികയാണെന്നും അർണബിനെ അതുവരെ പ്രതിചേർത്തിട്ടില്ലെന്നും കോടതി വിലയിരുത്തി.

സസ്പെക്ട് ആയാണ് അർണബിന്റെ പേര് കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്. അതിനാൽ ആസന്നമായ അറസ്റ്റിന്റെ വാൾ അർണബിനു മുകളിൽ തൂങ്ങിക്കിടപ്പുണ്ടെന്നും കോടതി വ്യക്തമാക്കി. അർണബിനും എആർജി ഔട്ലെയർ മീഡിയയ്ക്കും മറ്റ് ജീവനക്കാർക്കുമെതിരെ നടത്തിയ അന്വേഷണം അപകീർത്തിപരമാണെന്ന് അർണബിന്റെ അഭിഭാഷകൻ പറഞ്ഞു.

ടിആർപി തട്ടിപ്പ് കേസിലുള്ള അന്വേഷണം 12 ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന അർണബിന്റെ ആവശ്യം കോടതി തള്ളി. കേസിൽ യഥാർത്ഥ പ്രതി ആരാണെന്ന് വ്യക്തമാകാതെ കേസ് തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here