ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് തുടങ്ങി, ദന്തേവാഡയില്‍ സ്‌ഫോടനം

0

റായ്പുര്‍: ഛത്തിസ്ഗഡില്‍ വോട്ടെടുപ്പ് തുടങ്ങി. മാവോവാദി മേഖലായിലെ 18 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന ദണ്ഡേവാഡയില്‍ സ്‌ഫോടമുണ്ടായി. തുമാക്പാല്‍ സൈനിക ക്യാമ്പിന് സമീപം മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

മാവോയിസ്റ്റ് ഭീഷണിയുള്ള 10 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതില്‍ നാല് വരേയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ എട്ട് മുതല്‍ അഞ്ച് വരേയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here