വിങ്ങിപ്പൊട്ടിയവരുടെ നടുവിലേക്ക് അവരെത്തി, ചേതനയറ്റ്

0
19

ചേങ്കോട്ടുകോണം: ഉറ്റവര്‍ക്കും ഉടയവര്‍ക്കും നടുവിലേക്ക് അവര്‍ തിരിച്ചെത്തി. ചേതനയറ്റ നിലയിലെത്തിയ അഞ്ചുപേരെയും നെഞ്ചു തകരുന്ന വേദനയുമായിട്ടാണ് അവര്‍ സ്വീകരിച്ചത്.

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ. നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നു രാവിലെയാണ് വീട്ടിലെത്തിച്ചത്.

വ്യാഴാഴ്ച രാത്രി 12 മണിയോയൊണ് തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ മൃതദേഹം എത്തിച്ചത്. പ്രവീണിന്റെ സഹോദരി ഭര്‍ത്താവ് രാജേഷാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. വീട്ടുവളപ്പിലെ പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം പത്തരയോടെ സംസ്‌കാരം നടക്കും. മൂന്നു മക്കളുടെയും മൃതദേഹങ്ങള്‍ ഒരുമിച്ച് നടുക്കും അമ്മയുടെയും അച്ഛന്റെയും മുതദേഹങ്ങള്‍ രണ്ടു വശങ്ങളിലുമാകും സംസ്‌കരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here