ബോബി ചെമ്മണ്ണൂരിനെ തെറ്റിദ്ധരിപ്പിച്ചതാകാം; ഭൂമി വാഗ്ദാനം നിരസിച്ച് രാജന്റെ മക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ തർക്കഭൂമി ബോബി ചെമ്മണ്ണൂർ വിലയ്ക്ക് വാങ്ങിയ സംഭവത്തിൽ പ്രതികരണവുമായി രാജന്റെ മക്കൾ. ബോബിയുടെ നല്ല മനസിന് നന്ദിയുണ്ടെന്നും എന്നാൽ ഈ ഭൂമി തങ്ങൾക്ക് നൽകേണ്ടത് സർക്കാരാണെന്നും രാജൻ-അമ്പിളി ദമ്പതിമാരുടെ മക്കളായ രഞ്ജിത്തും രാഹുലും മാധ്യമങ്ങളോട് പറഞ്ഞു.

‘ബോബി ചെമ്മണ്ണൂർ ഭൂമി വിലയ്ക്ക് വാങ്ങിയെന്ന് അറിഞ്ഞു. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദിയുണ്ട്. എന്നാൽ ഇതൊന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല. ഈ ഭൂമിയിൽ ഭൂമിയിൽ വസന്തയ്ക്ക് അവകാശമില്ല. ഈ ഭൂമി ഞങ്ങൾക്ക് നൽകേണ്ടത് സർക്കാരാണ്. വിവരാവകാശപ്രകാരമുള്ള രേഖയിൽ വസന്തയ്ക്ക് പട്ടയമില്ല. പിന്നെ എങ്ങനെയാണ് ഭൂമി അവർക്ക് വിൽക്കാനാവുന്നത്. ബോബി ചെമ്മണ്ണൂരിനെ അവർ തെറ്റിദ്ധരിപ്പിച്ചെന്ന് തോന്നുന്നു, ഒരുപക്ഷേ, അവരുടെ കൈവശം വ്യാജ രേഖയുണ്ടായിരിക്കാം.”- രാഹുലും രഞ്ജിത്തും വിശദീകരിച്ചു. ഭൂമി തങ്ങൾക്ക് പതിച്ചുതരാമെന്നും വീട് വെച്ച് തരാമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കുട്ടികൾ വ്യക്തമാക്കി. ബോബി സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിൽ വീട് നിർമിക്കാൻ സഹായം നൽകിയാൽ മതി. ഭൂമി തരേണ്ടത് സർക്കാരാണെന്നും ഇരുവരും ആവർത്തിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here