നാളെ മുതല്‍ ബോട്ടിറക്കില്ല; മീന്‍ വില കടുക്കും

0

കൊല്ലം: ഇന്ധനവില വര്‍ദ്ധനവിനെത്തുടര്‍ന്ന് ബസ്‌നിരക്ക് വര്‍ദ്ധിപ്പിച്ചതിനുപിന്നാലെ മത്സ്യബന്ധന ബോട്ടുടമകളും സമരം പ്രഖ്യാപിച്ചു. ഓള്‍ കേരള ഫിഷിങ്ങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് വ്യാഴാഴ്ച്ച മുതല്‍ സമരം പ്രഖ്യാപിച്ചത്. കേരളത്തിലെ മൂവായിരത്തി എണ്ണൂറോളം ബോട്ടുകള്‍ കടലിലിറക്കില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇന്ധനവില കുറയ്ക്കുക, 58 ഇനം മത്സ്യങ്ങളുടെ ലീഗല്‍ മിനിമം ലീഗല്‍ സെസ് നടപ്പാക്കുന്ന കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.ചെറുമീനുകള്‍ പിടിക്കുന്നെന്ന പേരില്‍ ബോട്ടുകള്‍ക്ക് ഭീമമായ തുക പിഴയൊടുക്കേണ്ടിവരുന്നതും ഡീസല്‍വിലവര്‍ദ്ധനവുമാണ് സമരത്തിലേക്ക് നയിക്കുന്നത്. നാളെമുതല്‍ ബോട്ടുകള്‍ കടലിലിറങ്ങാതാകുന്നതോടെ മീന്‍ വിലയും കുതിച്ചുയരുമെന്ന് ഉറപ്പാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here