മാന്‍വേട്ടയില്‍ സല്‍മാന്‍ അകത്ത്; 5 കൊല്ലം തടവ്; 10000 പിഴ

0

കൃഷ്ണമാനിനെ കൊന്നകേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അകത്തായി. 5 കൊല്ലം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. രാജാസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.സല്‍മാനെ ഇന്നുതന്നെ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റും.
ജാമ്യത്തിന്രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സല്‍മാന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
ബോളിവുഡ് നടന്‍മാരായ സെയ്ഫ് അലിഖാന്‍, സൊണാലി ബന്ദ്രെ, നടി തബു എന്നിവരും കേസില്‍ പ്രതികളായിരുന്നു. ഇവരെ വെറുതെവിട്ടു. വിധികകേള്‍ക്കാന്‍ എല്ലാ പ്രതികളും കോടതിയില്‍ എത്തിയിരുന്നു. വന്‍സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് കൃഷ്മണാനിനെ വേട്ടയാടിയ സംഭവം നടന്നത്. ‘ഹം സാത് സാത് ഹെ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇത്. ഈ കേസില്‍ 20 വര്‍ഷത്തെ നിയമപോരാട്ടം നടന്നു. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ കോടതി വെറുതെ വിട്ടിരുന്നെങ്കിലും കൃഷ്ണമാനിനെ കൊന്നകേസില്‍ നിന്ന് സല്‍മാന് രക്ഷപ്പെടാനായില്ല.
കൃഷ്ണമാനിനെ കൊല്ലാനായി ഒത്തുകൂടിയെന്നതായിരുന്നു മറ്റുപ്രതികള്‍ക്കെതിരേ ചുമത്തിയിരുന്ന കുറ്റം. എന്നാല്‍ ഇതിനു തെളിവില്ലെന്നു കണ്ടാണ് കോടതി ഇവരെ വെറുതെ വിട്ടത്. 1975 ലെ വന്യജീവി സംരക്ഷണ പ്രകാരം രണ്ടു വകുപ്പുകളാണ് സല്‍മാനെതിരേ ചുമത്തിയിരുന്നത്. സംരക്ഷിത ഇനത്തിപ്പെട്ട കൃഷ്ണമാനിനെ വെടിവച്ചത് സല്‍മാന്‍ ഖാനാണ് എന്ന പോലീസിന്റെ വാദം കോടതി അംഗീകരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here