ഡല്‍ഹി: ബി.ജെ.പി നേതാവും ആദ്യ വനിതാ വിദേശകാര്യ മന്ത്രിയുമായ സുഷ്മാ സ്വരാജ് (67) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 11.15 ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി 9.50 ഓടെ സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രാവിലെ 11 വരെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 12 മുതല്‍ മൂന്നു വരെ ബി.ജെ.പി ആസ്ഥാനത്തെ പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം മൂന്നിന് ലോധി റോഡ് വൈദ്യുതി ശ്മശാനത്തില്‍ നടക്കും.

ഏഴു തവണ ലോക്‌സഭാംഗം. 25 -ാം വയസില്‍ ഹരിയാണ മന്ത്രിസഭയില്‍ അംഗം. ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി… 13 ദിവസം മാത്രം അധികാരമുണ്ടായിരുന്ന വാജ്‌പോയി മന്ത്രിസഭയില്‍ അംഗമാണ്. 15-ാം ലോസ്‌കഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. 15-ാം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയും ഔദ്യോഗിക വക്താവുമായിരുന്നു. കഴിഞ്ഞ മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായി നടത്തിയ പ്രകടനം വലിയ രീതിയില്‍ സുഷ്മയെ ജനകീയയാക്കി. അനാരോഗ്യം കാരണം ഇക്കുറി മത്സരിച്ചിരുന്നില്ല.

1952 ഫെബ്രുവരി 14ന് ഹരിയാനയിലെ അംബാലയിലായിരുന്നു ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here