ഹര്‍ത്താല്‍: പരക്കെ ആക്രമണം, തൃശൂരില്‍ ബി.ജെ.പിക്കാര്‍ക്ക് കുത്തേറ്റു, പാലക്കാട് സി.പി.ഐ ഓഫീസ് തകര്‍ത്തു

0
1

  • തിരുവനന്തപുരം ജില്ലയുടെ നെടുമങ്ങാട്, മലയിന്‍കീഴ് പ്രദേശങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. ബി.ജെ.പി സി.പി.എം പ്രവര്‍ത്തകരുടെ ഏറ്റുമുട്ടലും കല്ലേറും ഒരു മണിക്കൂറോളം നീണ്ടു. കര്‍മ്മ സമിതിയുടെ മാര്‍ച്ചിനിടെ കടകള്‍ക്കും സി.പി.എമ്മുകാര്‍ക്കും എതിരെ കല്ലേറുണ്ടാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കൂടുതല്‍ പോലീസ് സേനയെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.
  • തിരുവനന്തപുരത്ത് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് തെറിപ്പിച്ചു. യു.ഡി.എഫിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടേറയറ്റ് മാര്‍ച്ചിനു പിന്നാലെയായിരുന്നു സംഭവം.
  • മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സമരം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ പിന്‍മാറി.
  • പാലക്കാട് മണിക്കൂറുകളായി സംഘര്‍ഷാവസ്ഥ തുടരുകയായിരുന്നു. കര്‍മസമിതിയുടെ പ്രകടനത്തിനു നേരെ കല്ലേറുണ്ടായതാണ് അക്രമത്തിലേക്ക് നയിച്ചത്. വിക്‌ടോറിയ കോള് ഹോസ്റ്റല്‍ അടിച്ചു തകര്‍ത്തു. പിന്നാലെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. വാഹനങ്ങള്‍ നശിപ്പിച്ചു.
  • കോഴിക്കോട് മിഠായി തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ എത്തിയവരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. മിഠായി തെരുവിനു സമീപത്തെ കോയെങ്കോ ബസാറിലെ അഞ്ചിലധികം കടകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു.
  • തൃശൂര്‍ വാടാനപ്പള്ളിയില്‍ മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു കുത്തേറ്റു. ശ്രീജിത്ത്, സുജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമണം. സി.പി.എം ഓഫീസുകള്‍ക്കും കടകള്‍ക്കും എതിരെ നിരവധി സ്ഥലങ്ങളില്‍ ആക്രമണമുണ്ടായി. കെ.എസ്.ആര്‍.ടി.സിയുടെയും പോലീസിന്റെയും അടക്കമുള്ള വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി.

വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയും പ്രതിഷേധം ശക്തമാക്കുകയാണ്. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ടയര്‍ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാര്‍ വഴിതടഞ്ഞു.

അതിനിടെ വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ വയനാട് സ്വദേശിനിയായ പാത്തുമ്മ (64) തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here