മണിക് സാക്ഷി; ‘ബിപ്ലബ്’ സര്‍ക്കാര്‍ അധികാരമേറ്റു

0

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയായി മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറുമെത്തിയിരുന്നു. മുതിര്‍ന്ന ബി.ജെ.പി. നേതാവായ ജിഷ്ണു ദേവ് ബര്‍മന്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തഥാഗത റോയ് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്, ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അധ്വാനി, മുരളിമനോഹര്‍ ജോഷി എന്നിവരും ചടങ്ങിനെത്തി. ഇടത്‌തോല്‍വിക്ക് പിന്നാലെ ത്രിപുരയില്‍ അക്രമപരമ്പര അരങ്ങേറിയതിനുപിന്നാലെയാണ് ബിപ്ലവ്ഭരണം തുടങ്ങുന്നത്. മുന്‍മുഖ്യമന്ത്രി മണിക്‌സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിപക്ഷനേതാവാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here