കോടിയേരിയുടെ മക്കളുടെ പേരില്‍ തിരുവനന്തപുരത്ത് 28 കമ്പനികള്‍, രേഖകള്‍ ബി.ജെ.പി പുറത്തുവിട്ടു

0

തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്ക് 28 കമ്പനികളില്‍ പങ്കാളിത്തമെന്ന് ബി.ജെ.പി. ബിനീഷ് കോടിയേരിയുടെയും ബിനോയ് കോടിയേരിയുടെയും പേരില്‍ തിരുവനന്തപുരം ശാസ്തമംഗലത്ത് ആറു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുവര്‍ക്കും പങ്കാളിത്തമുള്ള 28 കമ്പനികള്‍ ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. 28 ല്‍ ആറെണ്ണം കോടിയേരിയുടെ മക്കള്‍ നേരിട്ടാണ് നടത്തുന്നതെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനം നടത്തി ആരോപിച്ചു.
ഇത്തരത്തില്‍ കമ്പനികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ കോടിയേരി കുടുംബത്തിനു സാമ്പത്തിക പിന്‍ബലം എവിടെ നിന്നാണെന്ന് രാധാകൃഷ്ണന്‍ ചോദിച്ചു. ഈ കമ്പനികളില്‍ കൂടുതലും കോടിയേരി ടൂറിസം മന്ത്രിയായിരിക്കവേ ടൂറിസം മേഖലയില്‍ രജിസ്റ്റര്‍ ചെയ്തവയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഇതുസംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. കള്ളപ്പണം വെളുപ്പിക്കാനാണ് ഈ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here