നെഞ്ചു വേദന, രാത്രി അഡ്മിറ്റ് ചെയ്ത ബിഷപ്പ് ഫ്രാങ്കോയെ ഡിസ്ചാര്‍ജ് ചെയ്തു

0

കോട്ടയം: പാലാ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള കോട്ടയം യാത്രാ മദ്ധ്യേ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയെ ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചു വേദനയെ തുടര്‍ന്ന് കാര്‍ഡിയാക് വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ബിഷപ്പിന് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

രണ്ടാം വട്ട പരിശോധനകള്‍ക്കും ആറു മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിനും ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇന്നലെ തൃപ്പൂണിത്തുറയില്‍ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ ബിഷപ്പിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരുന്നു. പിന്നാലെയാണ് യാത്രാ മദ്ധ്യേ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

ഇന്നലെ രാത്രി വൈകിയും ഡോക്ടര്‍മാര്‍ ഫ്രാങ്കോയെ പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി സുബാഷ് ബിഷപ്പിനൊപ്പമുണ്ട്. രാവിലെ ഇദ്ദേഹത്തെ പാലാ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here