കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ജലന്തര്‍ ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും

0

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും. നോട്ടീസ് നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.

പഞ്ചാബ് പോലീസ് വഴിയാകും നോട്ടീസ് നല്‍കുക. കേസിന്റെ മേല്‍നോട്ടചുമതല വഹിക്കുന്ന ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ണ്ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ബിഷപ്പിന്‍െ വീണ്ടും ചോദ്യം ചെയ്യണമെന്ന് വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷ് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് അന്വേഷണ സംഘത്തിനു മേല്‍ വിവിധ കേന്ദ്രങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here