ബിഷപ്പ് ഫ്രാങ്കോയെ ചുമതലകളില്‍ നിന്ന് നീക്കി വത്തിക്കാന്‍

0

ഡല്‍ഹി: ജലന്ധര്‍ രൂപതയുടെ ചുമതല മുംബൈ ബിഷപ് എമിരറ്റിസ് (ആക്‌സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിന് നല്‍കി. സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ അംഗീകരിച്ചാണ് വത്തിക്കാന്‍ നടപടി.

എല്ലാ സാഹചര്യങ്ങളും പരിശോധിച്ചശേഷം ബിഷപ് ഫ്രാങ്കോയുടെ ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിപിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here