ബിഷപ്പിന്റെ അറസ്റ്റ്: അന്വേഷണസംഘം മടങ്ങി, കന്യാസ്ത്രീ നിയമ നടപടിക്ക്

0

ചണ്ഡിഗഢ്: കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ വൈകും. ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും അന്വേഷണ സംഘം തീരുമാനം മാറ്റുകയായിരുന്നു.

നാടകീയ സംഭവങ്ങളുമായി രാത്രി മുഴുവന്‍ അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്തു. പരാതിയില്‍ പറയുന്ന തീയതിയില്‍ മഠത്തിലെത്തിയിട്ടില്ലെന്ന് നിലപാട് ബിഷപ്പ് സ്വീകരിച്ചതോട വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റില്‍ നിന്ന് പിന്‍മാറി. ചൊവ്വാഴച രാത്രി ഡല്‍ഹിയിലെത്താന്‍ അന്വേഷണ സംഘത്തിനു നിര്‍ദേശം ലഭിച്ചു. ഡല്‍ഹിയില്‍ നിന്നും സംഘം വിമാനമാര്‍ഗം കൊച്ചിയിലേക്ക് തിരിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചാണ് അന്വേഷണസംഘത്തിന്റെ മടക്കം.

അതേസമയം, അറസ്റ്റ് ഒഴിവാക്കാനുളള നീക്കത്തിനെതിരെ കന്യാസ്ത്രീയുടെ കുടുംബം രംഗത്തെത്തി. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here