സമരത്തിന് പിന്തുണയേറുന്നു, ഔദ്യോഗിക സംവിധാനങ്ങളുമായി പ്രതിരോധം തീര്‍ത്ത് ഫ്രാങ്കോ മുളയ്ക്കല്‍

0

കൊച്ചി: ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കന്യാസ്ത്രീകളുടെ സമരം ശക്തമാകുമ്പോള്‍ സഭാ സംവിധാനങ്ങളെ ഉപയോഗിച്ച് പ്രതിരോധം തീര്‍ത്ത് ഫ്രാങ്കോ മുളയ്ക്കല്‍.

ജലന്തര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി.എം.സി. സിസ്‌റ്റേഴ്‌സിന് നിര്‍ദേശം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ സി.എം.സി. സുപ്പീരിയര്‍ ജനറല്‍ സഭയിലെ കന്യാസ്ത്രീകള്‍ക്ക് കൈമാറി. സമരത്തിനു പിന്തുണയേറുന്ന സാഹചചര്യത്തിലാണ് പ്രതിഷേധ ധര്‍ണകളും പ്രതികരണങ്ങളും പാടില്ലെന്ന നിര്‍ദേശം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ആരോപണം ഗൂഢാലോചനയാണെന്ന് വ്യക്തമാക്കി ജലന്ധര്‍ രൂപതയും രംഗത്തെത്തി. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപത ഇറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. സഭാ വിരുദ്ധരാണ് പരാതിക്കു പിന്നിലെന്ന് ഇന്നലെ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ എറണാകുളം ഹൈക്കോടതി ജംഗ്ഷില്‍ സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ചിരിക്കുന്ന സമരത്തിന് പിന്തുണയേറുകയാണ്. അഞ്ചാം ദിവസവും സംഘടനാ ഭാരവാഹി സ്റ്റീഫന്‍ മാത്യൂ നിരാഹാരം തുടരുകയാണ്. സമരം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്കും ഇന്ന് വ്യാപിപ്പിക്കും. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ബിഷപ്പിനെതിരായ അന്വേഷണം നടത്തുന്ന സംഘത്തിന്റെ നിര്‍ണ്ണായക യോഗവും ഇന്ന് നടക്കുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here