കുട്ടനാട്ടിൽ കൈനകരിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; പ്രദേശത്തെ 2300 പക്ഷികളെ നശിപ്പിക്കും

ആലപ്പുഴ: കൈനകരിയിൽ നിന്ന് അയച്ച താറാവുകളുടെ സാമ്പിൾ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിൽ നിന്ന് ഫലം വന്നതോടെയാണ് സ്ഥിരീകരണം. എച്ച് 5 എൻ – 8 വിഭാഗത്തിൽപ്പെട്ട വൈറസ് ബാധയാണ്.രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 2300 പക്ഷികളെ നശിപ്പിക്കും. ഒരു വെറ്റിനറി ഡോക്ടർ ഉൾപ്പടെയുള്ള പത്തംഗ സംഘത്തിനാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡ പ്രകാരം പി പി ഇ കിറ്റ് ഉൾപ്പടെ ധരിച്ചാണ് നശീകരണം. ജനുവരി ആദ്യവാരം ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിലും, കോട്ടയം ജില്ലയിലെ നീണ്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലും H5N8 സ്ഥീരീകരിച്ചിരുന്നു.

അറുപതിനായിരത്തിലധികം പക്ഷികളെയാണ് ആദ്യഘട്ടത്തിൽ നശിപ്പിച്ചത്. ജില്ലാ കളക്ടർ എ അലക്സാണ്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇന്ന് പക്ഷികളുടെ കളളിംഗ് പൂർത്തീകരിക്കും. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലാണ് നശീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here