കോഴിക്കോട് പക്ഷിപ്പനി, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളെ കൊല്ലാന്‍ തീരുമാനം

0
6

കോഴിക്കോട്: വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ കോഴി ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഫാമുകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നുകളയാന്‍ അധികൃതര്‍ നടപടി തുടങ്ങി. രോഗം ആളുകളിലേക്കു പടര്‍ന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കൊടിയത്തൂരില്‍ 6193 കോഴികളെയും കോഴിക്കോട് കോര്‍പ്പറേഷനില്‍ 3524 കോഴികളെയുഗ ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയും നശിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. രോഗം ബാധിച്ചതു കണക്കിലെടുത്ത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2016 ലാണ് ഇതിനു മുമ്പ് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here