തനിക്കെതിരേ ആരോപണമുയര്‍ത്തിയ യുവതിയുടെ കുഞ്ഞ് തന്റേതല്ലെന്ന വാദമുയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിച്ച ബിനോയ് കോടിയേരിക്ക് വിനയായി സംഭാഷണ രേഖകള്‍ പുറത്തായി. യുവതിയുമായി ഒത്തുതീര്‍പ്പിനു ശ്രമിക്കുന്ന ബിനോയിയുടെ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പ്രചരിക്കുന്നത്.
സംഭാഷണത്തിലുടനീളം യുവതി ‘നിങ്ങളുടെ മകന്’ എന്നു പറയുന്നുണ്ട്. നിങ്ങളുടെ മകന് ജീവിക്കാനുള്ള തുകയാണ് ഞാന്‍ ആവശ്യപ്പെടുന്നത് എന്നാണ് യുവതി പറയുന്നത്. ഒന്നും നിഷേധിക്കാത്ത ബിനോയ് 5 കോടി എന്ന തുക ആരുതരുമെന്ന് ചോദിക്കുന്നുണ്ട്. ‘നിങ്ങളുടെ മകന് ജീവിക്കാനുള്ള തുക എത്രയെന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാമെന്നാണ് യുവതിയുടെ മറുപടി.
തുടര്‍ന്ന് മയപ്പെട്ട ബിനോയ് മണ്ടത്തരങ്ങള്‍ കാട്ടരുതെന്നും വേണ്ടതു ചെയ്യാമെന്നും ഉറപ്പുപറയുന്നുണ്ട്. പകരം ഞാനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണമെന്നും യുവതിയുടെ പേരുമാറ്റണമെന്നുമാണ് ബിനോയ് ആവശ്യപ്പെടുന്നത്. പിതൃത്വം നിഷേധിച്ചെങ്കിലും ശബ്ദരേഖ പുറത്തായതോടെ ബിനോയിക്ക് നിയമപരമായി ഇനി ഏറെ വിയര്ക്കേണ്ടിവരുമെന്നുറപ്പാണ്.