എഫ്.ഐ.ആര്‍ റദ്ദാക്കണം, ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയില്‍

0

മുംബൈ: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ഹര്‍ജി മറ്റന്നാള്‍ മുംബൈ ഹൈക്കോടതി പരിഗണിക്കും.

മുംബൈ ദിന്‍ദോഷി കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഡി.എന്‍.എ പരിശോധനയോട് സഹകരിക്കണമെന്ന ജാമ്യം അനുവദിച്ച കോടതിയുടെ നിര്‍ദേശം ഇതുവരെയും നടപ്പായിട്ടില്ല. കഴിഞ്ഞ ആഴ്ചയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബിനോയി രക്തം നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിലുള്ള എട്ടു വയസ്സുള്ള കുട്ടിക്കും തനിക്കും ജീവനാംശം നല്‍കണമെന്നാണ് യുവതിയുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here