പണമിടപാട്: ബിനോയ് ദുബായിലുണ്ട്, പിന്നെന്തിന് അറബി കേരളത്തിലെത്തണമെന്ന് കോടിയേരി

0
3

തൃശൂര്‍: ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പണമിടപാട് വിവാദത്തില്‍ ഇപ്പോള്‍ പരിഹരിക്കാന്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബിനോയ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പറയപ്പെടുന്ന കാര്യങ്ങള്‍ ദുബായിലാണ് നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ അത് അവിടെയാണ് തീര്‍ക്കേണ്ടത്. അവിടത്തെ നിയമമനുസരിച്ച് അതെല്ലാം ചെയ്യുമെന്നും ബിനോയ് ദുബായിലാണ് ഉള്ളതെന്നും കോടിയേരി വ്യക്തമാക്കി.
ബിനോയ് ദുബായിലുള്ളപ്പോള്‍ യു.എ.ഇ പൗരന്‍ എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നുവെന്ന മറുചോദ്യവും കോടിയേരി ഉന്നയിച്ചു. താനിടപെട്ട് ഒരു ബിസിനസും നടന്നിട്ടില്ല. അതിനാല്‍ തന്നെ കൂടുതലൊന്നും പറയുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here