പട്‌ന: ബിഹാര്‍ സ്വദേശിനിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ്കുറ്റപത്രം സമര്‍പ്പിച്ചു. കേസെടുത്ത് ഒന്നര വര്‍ഷത്തിനു ശേഷമാണ് മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്. ബിനോയിയെ അന്ധേരി കോടതിയില്‍ 678 പേജുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലം ലാബില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

അന്ധേരി കോടതിയില്‍ ബിനോയിയെ 678 പേജുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. അതേസമയം യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാ ഫലം സമര്‍പ്പിച്ചിട്ടില്ല. പരിശോധനാ ഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

ദുബായ് ഡാന്‍സ് ബാറില്‍ ജോലിക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയാണ് ബിനോയ്ക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിക്കുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here