കൊല്ലം: കൊല്ലം ഡിസിസി പ്രസിഡന്റെ ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റ് ആണെന്നാണ് വിര്‍ശനം. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബിന്ദുകൃഷ്ണ ബിജെപിയുടെ ഏജന്റെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.. പെയ്മെന്റ് റാണി ബിന്ദു കൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക’, ‘ബിജെപി ഏജന്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രു ബിന്ദു കൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുകയെന്നാണ് പോസ്റ്ററില്‍ പറയുന്നത്.
കൊല്ലം ഡിസിസി ഓഫീസിനും ആര്.എസ്.പി ഓഫീസിനും മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത് നിന്നും പുറത്താക്കി പാര്‍ട്ടിയെ രക്ഷിക്കണമെന്നാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.