വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ഭാര്യ ബിൽ ഗേറ്റ്സും വിവാഹബന്ധം വേര്‍പിരിഞ്ഞു. 27 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നതായി ഇരുവരും ചേര്‍ന്ന് പ്രസ്താവന പുറത്തിറക്കുകയായിരുന്നു. ലോകത്തെ ധനികരായ ദമ്പതികളായ ബിൽ ഗേറ്റ്സും മെലിൻഡ ഗേറ്റ്സും അന്താരാഷ്ട്രതലത്തിൽ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ശ്രദ്ധേയരാണ്.

ബിൽ ആൻ്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴി അന്താരാഷ്ട്രതലത്തിൽ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ഇരുവര്‍ക്കും ചേര്‍ന്ന് 96120 കോടി രൂപയോളം സ്വത്തുണ്ട്. പല വട്ടം ആലോചിച്ചെന്നും ഒടുവിൽ വിവാഹബന്ധം വേര്‍പെടുത്തുകയാണെന്നും ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് വിവരം പുറത്തു വിട്ടത്. അതേസമയം, സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനം അതേപടി തുടരുമെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്.

വലിയ ചിന്തകള്‍ക്കും ദാമ്പത്യബന്ധത്തിൽ നടത്തിയ ചില മാറ്റങ്ങള്‍ക്കും ശേഷം ഞങ്ങള്‍ വിവാഹബന്ധം അവസാനിക്കാനുള്ള തീരുമാനം സ്വീകരിക്കുകയാണ്. 27 വര്‍ഷത്തിനിടെ മൂന്ന് സമര്‍ത്ഥരായ കുട്ടികളെ ഞങ്ങങള്‍ വളര്‍ത്തി. ആളുകുടെ ജീവിതം ആരോഗ്യകരവും ഫലപ്രദവുമാക്കാനായി ഒരു സ്ഥാപനവും വളര്‍ത്തിയെടുത്തു. സ്ഥാപനത്തിൻ്റെ പ്രവര്‍ത്തനം തുടരുമെന്നും ഞങ്ങള്‍ ഇരുവരുടെയും സേവനം ലഭ്യമാകുമെന്നും അറിയിക്കുകയാണ്. എന്നാൽ ജീവിതത്തിൻ്റെ അടുത്ത ഘട്ടത്തിൽ ദമ്പതികളായി തുടരാൻ സാധിക്കില്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.” ഇരുവരുടെയും ട്വിറ്റര്‍ ഹാൻഡിലുകള്‍ വഴി പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

വിവാഹമോചനം സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ഇരുവരും പുറത്തു വിട്ടിട്ടില്ല. ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ ആവശ്യമായ സ്വകാര്യത തരണമെന്ന് അപേക്ഷിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ഇപ്പോള്‍ 65 വയസ്സുള്ള ബിൽ ഗേറ്റ്സും 56 കാരിയായ മെലിൻഡയും 1987ൽ മൈക്രോസോഫ്റ്റിൽ വെച്ചാണ് കണ്ടുമുട്ടിയത്. മൈക്രോസോഫ്റ്റിൽ മെലിൻഡ ജീവനക്കാരിയായി എത്തിയതോടെയയിരുന്നു ഇരുവരം പരിചയപ്പെട്ടത്. തുടര്‍ന്ന് 1994ൽ ഇരുവരും വിവാഹിതരായി. ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നിൻ്റെ അമരക്കാരനായ ബിൽ ഗേറ്റ്സ് ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്നു. 2008ൽ മൈക്രോസോഫ്റ്റ് സിഇഓ സ്ഥാനം ഉപേക്ഷിച്ച ബിൽ ഗേറ്റ്സ് പിന്നീട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം നീക്കിവെക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here